ഐപിഎൽ: മൂന്നാം സെഞ്ചുറിയോടെ സഞ്ജു എലൈറ്റ് പട്ടികയില്‍

മുംബൈ: ഐപിഎല്ലിൽ നായകനായുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ ഗംഭീരമാക്കിയിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി.സാംസൺ. പഞ്ചാബ് കിംഗ്‌സിനെതിരെ സഞ്ജു 63 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുകളും സഹിതം 119 റൺസുമായി തകര്‍ത്താടിയെങ്കിലും രാജസ്ഥാൻ നാല് റൺസിന് മത്സരം കൈവിട്ടു. എങ്കിലും ഐപിഎല്ലില്‍ തന്റെ മൂന്നാം സെഞ്ചുറിയോടെ ഒരുപിടി നേട്ടങ്ങള്‍ മലയാളി  താരത്തിന്റെ പേരിനൊപ്പമായി.

ഐപിഎല്ലില്‍ മൂന്നോ അതിലധികമോ സെഞ്ചുറി നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലെത്തി സഞ്ജു വി. സാംസണ്‍. ആറ് ശതകങ്ങളുമായി പഞ്ചാബ് കിംഗ്‌സിന്റെ വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ മുന്നില്‍. ആര്‍സിബി നായകന്‍ വിരാട് കോലി അഞ്ച് സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്ത്. ആര്‍സിബിയുടെ മിസ്റ്റര്‍ 360 എ ബി ഡിവില്ലിയേഴ്‌സിനൊപ്പം പട്ടികയില്‍ നാലാമതുണ്ട് സഞ്ജു സാംസണ്‍.

 

Top