ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന്‌റെ പടയൊരുക്കം; ടീമില്‍ മാറ്റങ്ങള്‍

ചെന്നൈ: ഐപിഎല്‍ നടപ്പുസീസണിലെ ആറാം മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. ബുധനാഴ്ച വൈകിട്ട് ഇന്ത്യന്‍സമയം രാത്രി 7.30ന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് ബാംഗ്ലൂര്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ജയപ്രതീക്ഷയിലാണ്.

ആത്മവിശ്വാസത്തോടെയാണ് ബാംഗ്ലൂര്‍ കളിക്കിറങ്ങുന്നത്. ആദ്യകളിയില്‍ ടീമിന് കൂടുതല്‍ പിഴവുകളൊന്നും ഉണ്ടായിട്ടില്ല. പുതുമുഖ കളിക്കാരായ ഗ്ലെന്‍ മാക്‌സ് വെല്‍, കെയില്‍ ജാമിസണ്‍ എന്നിവര്‍ പ്രതീക്ഷ കാത്തു. ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ തിരിച്ചെത്തുന്നത് ബാംഗ്ലൂരിന് ജയസാധ്യത വര്‍ധിപ്പിക്കുന്നു. രജത് പാട്ടിദാര്‍ മാറിനില്‍ക്കേണ്ടിവരും. ഷഹ്ബാദ് അഹമ്മദിന്റെ കാര്യത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.

Top