ഐപിഎല്ലിൽ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് മൈക്കൽ വോൻ

പിഎല്ലിൽ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൻ. അവസരം ലഭിച്ചാൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന് കീഴിൽ കളിക്കാനാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ മുൻ ഇന്ത്യൻ താരം വസിം ജാഫറിനെ ബ്ലോക്ക് ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. വിരാട് കോലിയുടെയോ രോഹിത് ശർമയുടെയോ ആരുടെ ബാറ്റിങ് കാണാനാണ് കൂടുതലിഷ്ടമെന്ന് ചോദിച്ചാൽ കോലിയുടേത് എന്നാണുത്തരം. എന്നാൽ രോഹിതിനെ താൻ കാര്യമായി ഫോളോ ചെയ്യുന്നുവെന്നും വോൻ കൂട്ടിച്ചേർത്തു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ടീം ആണ് മുംബൈ ഇന്ത്യൻസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ജയിക്കുമെന്നാണ് വോൻ വിശ്വസിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും അപകടകാരി റിഷഭ് പന്തായിരിക്കുമെന്നും അദ്ദേഹം ന്യൂസിലൻറിന് മുന്നറിയിപ്പ് നൽകി. ലോക ക്രിക്കറ്റിൽ ഇന്ന് ഫാബ് ഫോറല്ല, ഫൈവ് ഉണ്ടെന്നും വോൻ അഭിപ്രായപ്പെടുന്നു.

Top