‘ക്യാപ്റ്റനെ ഒന്നും അറിയിച്ചിട്ടില്ല’; ആശങ്ക പ്രകടിപ്പിച്ച് കോഹ്‌ലി

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ (ആര്‍.സി.ബി) തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍, പോസ്റ്റുകള്‍, ലോഗോ എന്നിവയെല്ലാം നീക്കിയിരുന്നു. ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി.

അതേസമയം ഇക്കാര്യമൊന്നും ആര്‍.സി.ബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ അറിയിച്ചിട്ടില്ലായിരുന്നു. ക്ലബ്ബ് സ്വീകരിച്ച ഈ മാറ്റങ്ങള്‍ ക്യാപ്റ്റനായ കോഹ്‌ലിയെ ഞെട്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം കോലി ട്വീറ്റ് ചെയ്യുകയും ചെയ്തു.

‘പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു, എന്നാല്‍ ക്യാപ്റ്റനെ ഒന്നും അറിയിച്ചിട്ടില്ല, നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ അറിയിക്കണം’ – കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ആര്‍സിബി പേര് മാറ്റാന്‍ തയ്യാറെടുക്കുകയാണെന്നും ഇതേ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും എല്ലാം നീക്കിയതെന്നും സൂചനകളുണ്ട്.

Top