ഐപില്‍; കൊഹ്‌ലിയുടെ ആര്‍സിബിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഇന്ന്

ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ വിരാട് കൊഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ആദ്യ മത്സരം ഇന്ന്. ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ആര്‍സിബിയുടെ ആദ്യ എതിരാളികള്‍. ഐപിഎല്ലില്‍ കന്നിക്കിരീടം തേടി ആര്‍സിബി എത്തുമ്പോള്‍ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഹൈദരാബാദ് ഇത്തവണ ഇറങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം 7.30നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും സിഡ്സി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

ബാറ്റിങ് നിരയിലേക്ക് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഉള്‍പ്പെടുത്തിയതും ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ടീമിലെത്തിച്ചതുമാണ് ഇത്തവണ ആര്‍സിബി നടത്തിയ മികച്ച നീക്കങ്ങള്‍. വിരാട് കൊ ഹ്‌ലിക്കും എബി ഡിവില്ലിയേഴ്സിനുമൊപ്പം ഫിഞ്ച് കൂടി ചേരുമ്പോള്‍ ബാറ്റിങ് നിര ശക്തമാകും. പേസ് നിരയില്‍ ഡെയ്ല്‍ സ്റ്റെയിനൊപ്പം ഉമേഷ് യാദവ്, നവദീപ് സൈനി, മുഹമ്മദ് സിറാജ് എന്നീ ഇന്ത്യന്‍ പേസര്‍മാരും ടീമിന് കരുത്ത് പകരുന്നു. യുസ്വേന്ദ്ര ചഹാലിന്റെ സ്പിന്‍ ബൗളിങ്ങ് ആര്‍സിബിയുടെ തുറുപ്പു ചീട്ടാണ്.

ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍ എന്നിവരും ബാറ്റിങ്ങിന് പിന്‍ബലം ഏകാനുണ്ട്. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. റാഷിദ് ഖാനൊപ്പം ഷഹബാസ് നദീമാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി, ബില്ലി സ്റ്റാന്‍ലേക്ക്, ടി നടരാജ്, സന്ദീപ് ശര്‍മ, ഖലീല്‍ അഹ്മദ് തുടങ്ങിയ മികച്ച പേസ് കരുത്തും ടീമിനുണ്ട്.

Top