മുംബൈക്കെതിരെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം

മും​ബൈ: ടൂർണമെന്റിലെ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറിയോടെ ജോ​സ് ബ​ട്ലർ മുന്നിൽ നിന്ന് നയിച്ചപ്പോൾ, മുംബൈക്കെതിരെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ നിർണായക മൽസരം തോറ്റ മുംബൈയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.

53 പന്തിൽ ഒൻപതു ഫോറും അഞ്ചു സിക്സും പറത്തി 94 റൺസോടെ പുറത്താകാതെനിന്ന ബട്‌ലറുടെ ഇന്നിങ്സാണ് ഇന്നിങ്സാണ് ഒരിക്കൽക്കൂടി രാജസ്ഥാന്റെ മാനം കാത്തത്. ഓപ്പണർ ഷോട്ട് (4) നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റിൽ ബട്‌ലറും രഹാനെയും ഒത്തുചേർന്നതോടെ രാജസ്ഥാൻ ഇന്നിങ്സിനു താളം കൈവന്നു. രഹാനെ 37 റൺസ് നേടി. ജയത്തോടെ രാജസ്ഥാൻ പ്ലേ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കി.

ആ​ദ്യം ബാ​റ്റു ചെ​യ്ത മും​ബൈ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ണ്‍​സ് നേ​ടി. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (31 പ​ന്തി​ൽ 38), എ​വി​ൻ ലെ​വി​സ്(42 പ​ന്തി​ൽ 60) ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ന്‍റെ മി​ക​വി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് ഒ​ന്നാം വി​ക്ക​റ്റി​ൽ 87 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. രാ​ജ​സ്ഥാ​ൻ ഫീ​ൽ​ഡ​ർ​മാ​രു​ടെ ചോ​രു​ന്ന കൈ​ക​ളും കൂ​ട്ടു​കെ​ട്ടി​നെ തു​ണ​ച്ചു.

സൂ​ര്യ​കു​മാ​ർ പു​റ​ത്താ​യ​ശേ​ഷ​മെ​ത്തി​യ രോ​ഹി​ത് ശ​ർ​മ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ​ത​ന്നെ പു​റ​ത്താ​യി ക്ലാ​സ് തെ​ളി​യി​ച്ചു. ഇ​ഷാ​ൻ കി​ഷ​ൻ(12), കൃ​ണാ​ൽ പാ​ണ്ഡ്യ(3) എ​ന്നി​വ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഹാ​ർ​ദി​ക് പാ​ണ്ഡ്യ ന​ട​ത്തി​യ വ​ന്പ​ന​ടി​ക​ളാ​ണ് ഒ​ടു​വി​ൽ മും​ബൈ​യെ 150 ക​ട​ത്തി​യ​ത്. ഹാ​ർ​ദി​ക് 21 പ​ന്തി​ൽ 36 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. സ്റ്റോക്സിന്റെ പന്തിൽ മികച്ച ഡൈവിങ് ക്യാച്ചിലൂടെ സഞ്ജു സാംസണാണ് ഹാർദികിനെ കൈപ്പിടിയിലൊതുക്കിയത്.

Top