ഐപിഎല്‍; രാജസ്ഥാന്റെ തോല്‍വിക്ക് കാരണം വ്യക്തമാക്കി സ്മിത്ത്

ഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ടെസ്റ്റില്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണം ഡെത്ത് ഓവറുകളിലെ മോശം ബാറ്റിംഗാണെന്ന് നായകന്‍ സ്റ്റീവ് സ്മിത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.

തോല്‍ക്കാനുള്ള കാരണത്തെക്കുറിച്ച് സ്മിത്ത് പറയുന്നതിങ്ങനെ … ‘ബാറ്റിംഗില്‍ മികച്ച രീതിയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല. ഡെത്ത് ഓവറുകളില്‍ റബാഡയെ ഉപയോഗിച്ച് ഡല്‍ഹി ഫലപ്രദമായി ഞങ്ങളെ തടഞ്ഞു. അവസാന ഓവറുകളില്‍ അവരുടെ ബോളര്‍മാര്‍ക്കെതിരെ ആധിപത്യം നേടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല. മത്സരത്തിലെ വിക്കറ്റ് ഒന്നാന്തരമായിരുന്നു. പവര്‍പ്ലേയില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ഡെല്‍ഹി മത്സരത്തില്‍ ആധിപത്യം നേടി.’ സ്മിത്ത് പറഞ്ഞുനിര്‍ത്തി.

മത്സരത്തിനിടെ ടാക്ടിക്‌സുകളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേര്‍ത്തു.സ്പിന്നര്‍ ശ്രേയസ് ഗോപാലിനെ പര്‍പ്ലേയില്‍ എറിയിക്കേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതായും എന്നാല്‍മഞ്ഞ് വീഴ്ച പ്രശ്‌നമായതിനെത്തുടര്‍ന്ന് ഗോപാലിനെ നേരത്തെ ബോളിംഗിന് ഇറക്കുകയായിരുന്നെന്നും സ്മിത്ത് പറയുന്നു.

Top