ഐപിഎല്‍; ആദ്യ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലില്‍ ആദ്യ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ മുന്നേറിയത്. ഇതോടെ സീസണില്‍ കളിച്ച നാല് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

Top