ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും

പി എല്ലില്‍ 12-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ മികച്ച രീതിയില്‍ പണം ചിലവഴിച്ച രണ്ട് ടീമുകളാണ് കിംഗ്‌സ് ഇലവനും, രാജസ്ഥാന്‍ റോയല്‍സും. രാത്രി എട്ടിന് ജയ്പൂര്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക.

ഒരു വര്‍ഷത്തെ വിലക്ക് മാറി തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പാക്കാന്‍ സ്മിത്തിന് ഐ പി എല്ലിലെ പ്രകടനം നിര്‍ണായകമാവും.

അജിങ്ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍ സഞ്ജു സാംസന്റെ പ്രകടനവും ഉറ്റുനോക്കുന്നു. മലയാളി താരം എസ് മിഥുനും രാജസ്ഥാന്‍ ടീമിലുണ്ട്. ആദ്യ കിരീടത്തിനായി ഇറങ്ങുന്ന പഞ്ചാബിനെ ആര്‍ അശ്വിനാണ് നയിക്കുക. ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ആരോണ്‍ ഫിഞ്ച് എന്നിവരിലാണ് പഞ്ചാബിന്റെ ബാറ്റിംഗ് പ്രതീക്ഷ.

Top