ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് വിജയം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് 12 റണ്‍സ് വിജയം. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. സ്റ്റുവര്‍ട് ബിന്നി 11 പന്തില്‍ 33 റണ്‍സെടുത്തെങ്കിലും രാജസ്ഥാനെ ലക്ഷ്യത്തിലെത്തിക്കാനായില്ല.

രാഹുല്‍ ത്രിപാതി അര്‍ധ സെഞ്ചുറി നേടി പുറത്തായി. ആദ്യം ബാറ്റുചെയ്ത പഞ്ചാബിനായി കെ എല്‍ രാഹുല്‍ 50 റണ്‍സും ഡേവിഡ് മില്ലര്‍ 27 പന്തില്‍ 40 റണ്‍സും എടുത്തു. ജോഫ്ര ആര്‍ച്ചര്‍ 15 റണ്‍സ് വഴങ്ങി ക്രിസ് ഗെയിലിന്റെ അടക്കം മൂന്നുവിക്കറ്റ് വീഴത്തി.

Top