ഐപിഎല്‍; തോറ്റ് മടങ്ങി രാജസ്ഥാന്‍, ചെന്നൈക്ക് എട്ട് റണ്‍സിന്റെ ജയം

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8 റണ്‍സിന് മുട്ടുകുത്തിച്ച് ധോണിപ്പട. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍167-8ന്കളി അവസാനിപ്പിക്കുകയായിരുന്നു.

അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് ചെന്നെയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ പന്തില്‍ സ്റ്റോക്സിനെ ബ്രാവോ മടക്കിയത് നിര്‍ണായകമായി.

മോശം തുടക്കമായിരുന്നു ചെന്നൈയ്ക്ക്. ഒരു റണ്ണെടുത്ത റായുഡുവിനെ ആദ്യം തന്നെ ആര്‍ച്ചര്‍ മടക്കി. 13 റണ്‍സ് മാത്രം നേടി വാട്സണും 8ല്‍ കേദാറും പുറത്തായപ്പോള്‍ ചെന്നൈയുടെ അക്കൗണ്ടില്‍ 27 റണ്‍സ് മാത്രം. നാലാം വിക്കറ്റില്‍ റെയ്നയും ധോണിയും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 14-ആം ഓവറില്‍ 36 റണ്‍സെടുത്ത് റെയ്‌നയും പുറത്തായി.

പിന്നീട് ടീമിനെ കരകയറ്റുക എന്ന ഉത്തരവാദിത്വം എം എസ് ധോണിയുടെ ചുമലിലായി. ഇത് തിരിച്ചറിഞ്ഞ ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയാണ്(75) തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈയെ മികച്ച സ്‌കോറിലെക്കെത്തിച്ചത്.

Top