ഐപിഎല്‍; സൂപ്പര്‍ കിങ്സിനെതിരെ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു

ദുബായ്: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബൗളിങ് തിരഞ്ഞെടുത്തു.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 18 പോയന്റുള്ള ചെന്നൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. മറുവശത്ത് നേരത്തെ തന്നെ പുറത്തായ പഞ്ചാബ് അവസാന മത്സരത്തില്‍ ജയത്തോടെ ഒരു മടക്കമാണ് ലക്ഷ്യമിടുന്നത്.

അതേസമയം കഴിഞ്ഞ രണ്ടു മത്സരത്തിലും തോറ്റ ചെന്നൈക്ക് ആത്മവിശ്വാസത്തോടെ പ്ലേ ഓഫിന് ഒരുങ്ങാന്‍ ജയം ആവശ്യമാണ്. ഇരുവരും 24 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 15-ലും ജയിച്ചത് ചെന്നൈയായിരുന്നു. ഒമ്പത് എണ്ണത്തില്‍ മാത്രമാണ് പഞ്ചാബിന് ജയം നേടാനായത്.

 

Top