കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​ തറപറ്റിച്ച് കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ; ജയം 31 റൺസിന്‌

ഇ​ൻ​ഡോ​ർ: മൂ​ന്നു മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പി​ഴു​ത ആ​ന്ദ്രെ റ​സ​ലി​ന്‍റെ അത്യഗ്രൻ പ്രകടനത്തോടെ ഐ​പി​എ​ലി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു 31 റ​ണ്‍​സ് ജ​യം. നൈ​റ്റ് റൈ​ഡേ​ഴ്സ് ഉ​യ​ർ​ത്തി​യ 246 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ​ഞ്ചാ​ബി​ന് നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 214 റ​ണ്‍​സ് മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

246 റൺസെന്ന കൂറ്റൻ സ്കോറിലേക്കു ബാ​റ്റു​വീ​ശി​യ പ​ഞ്ചാ​ബ് മി​ക​ച്ച രീ​തി​യി​ലാ​ണ് തു​ട​ങ്ങി​യ​ത്. ഇ​ൻ​ഫോം ബാ​റ്റ്സ്മാ​ൻ കെ.​എ​ൽ.​രാ​ഹു​ൽ ഒ​ര​റ്റ​ത്ത് ത​ക​ർ​ത്ത​ടി​ച്ച​പ്പോ​ൾ ക്രി​സ് ഗെ​യി​ൽ റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടി. 5.4 ഓ​വ​റി​ൽ 57 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റ്, ഗെ​യി​ലി​നെ(21) പു​റ​ത്താ​ക്കി റ​സ​ൽ പൊ​ളി​ച്ചു. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ​യും റ​സ​ൽ മ​ട​ങ്ങി. ക​രു​ണ്‍ നാ​യ​ർ(3) വ​ന്ന പോ​ലെ മ​ട​ങ്ങി. ത​ക​ർ​ച്ച​യി​ലും ഒ​ര​റ്റ​ത്ത് മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റു​വീ​ശി​യ രാ​ഹു​ലി​നെ ന​രെ​യ്ൻ വീ​ഴ്ത്തി​യ​തോ​ടെ പ​ഞ്ചാ​ബ് ഏ​റെ​ക്കു​റെ തോ​ൽ​വി ഉ​റ​പ്പി​ച്ചു.

പു​റ​ത്താ​കു​ന്ന​തി​നു മു​ന്പ് 29 പ​ന്തി​ൽ​നി​ന്ന് ഏ​ഴു സി​ക്സ​റു​ക​ളും ര​ണ്ടു ബൗ​ണ്ട​റി​ക​ളും അ​ട​ക്കം 66 റ​ണ്‍​സ് നേ​ടാ​ൻ രാ​ഹു​ലി​നാ​യി. ഇ​തി​നു​ശേ​ഷം ആ​ര​ണ്‍ ഫി​ഞ്ച്(34), ആ​ർ.​അ​ശ്വി​ൻ(22 പ​ന്തി​ൽ 45) എ​ന്നി​വ​ർ പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും വി​ജ​യ​ല​ക്ഷ്യം ഏ​റെ അ​ക​ലെ​യാ​യി​രു​ന്നു. നേ​ര​ത്തെ, സു​നി​ൽ ന​രെ​യ്ന്‍റെ​യും ദി​നേ​ശ് കാ​ർ​ത്തി​ക്കി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 245 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ടോ​സ് നേ​ടി​യ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് കോ​ൽ​ക്ക​ത്ത​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷ​മെ​ത്തി​യ കാ​ർ​ത്തി​ക്- ആ​ന്ദ്രെ റ​സ​ൽ സ​ഖ്യം നൈ​റ്റ് റൈ​ഡേ​ഴ്സി​നെ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്കു ന​യി​ക്കു​ക​യാ​യി​രു​ന്നു. സ​ഖ്യം 31 പ​ന്തി​ൽ 76 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ത​ക​ർ​ത്ത​ടി​ച്ച കാ​ർ​ത്തി​ക് 23 പ​ന്തി​ൽ​നി​ന്ന് അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചു. ഇതിനു പുറകെ വന്നവരും ഭേദപ്പെട്ട സ്കോർ നേടിയതോടെ നൈറ്റ് റൈഡേഴ്‌സ് ശക്തമായ നിലയിലെത്തി. ഐ​പി​എ​ൽ ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് ഇ​ൻ​ഡോ​റി​ലെ ഹോ​ൾ​ക്ക​ർ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ് കു​റി​ച്ച​ത്.

Top