കൊറോണ; ഐ.പി.എല്‍ ഏപ്രില്‍ 15 ലേക്ക് മാറ്റിവെച്ച് ബി.സി.സി.ഐ

മുംബൈ: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ 13-ാം സീസണ്‍ മാറ്റിവെയ്ക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചു. ഏപ്രില്‍ 15-ലേക്കാണ് ബി.സി.സി.ഐ മാറ്റിവെച്ചിരിക്കുന്നത്.

മാര്‍ച്ച് 29-ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റാണ് കൊറോണ കാരണം ഏപ്രില്‍ 15-ലേക്ക് മാറ്റിവെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നതോടെ ഐ.പി.എല്‍ 2020 സീസണ്‍ പ്രതിസന്ധിയിലാവുകയായിരുന്നു.

നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുക എന്ന് പറഞ്ഞിരുന്നു. എല്ലാ കായിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പുതിയ ഫോര്‍മാറ്റുമായി ബിസിസിഐ എത്തിയാല്‍ തീരുമാനം അവര്‍ക്കുവിടുകയാണെന്നും എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ കൂടുന്ന കായിക പരിപാടികളെല്ലാം നിരോധിക്കുകയാണ്. ആളുകളെ തടയുകയല്ല, കൂട്ടം ചേരുന്നത് ഒഴിവാക്കാനാണ് ശ്രമം. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top