ഐപിഎല്‍; താരങ്ങള്‍ പരിശോധനയ്ക്ക് ഹാജരാകാന്‍ നിര്‍ദേശം

മുംബൈ: യുഎഎയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കുമായുള്ള ക്വാറന്റൈന്‍, പരിശോധനാ സംവിധാനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിശോധനക്ക് ഹാജരാകാന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം 20നാണ് ഫ്രാഞ്ചൈസികള്‍ യുഎഇയിലേക്ക് പോകുന്നത്. ടീമുകളെല്ലാം ചാര്‍ട്ടേര്‍ഡ് വിമാനത്തിലാവും യുഎഇയിലേക്ക് പോവുക. ഇതിന് മുന്നോടിയായി താരങ്ങളെല്ലാം ടീമുമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ടീമിലെ താരങ്ങളുമായി ഒത്തുചേരുന്നതിന് മുമ്പ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രോഗ ലക്ഷണമുള്ളവര്‍ക്ക് പ്രത്യേകം ക്വാറന്റൈനും ഒരുക്കേണ്ടതിനാല്‍ എത്രയും വേഗം താരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നത്.

Top