വിദേശ താരങ്ങളുടെ തിരിച്ചുപോക്ക്; പ്രതിസന്ധിയില്‍ ഐപിഎല്‍ ടീമുകള്‍

പിഎല്‍ 12ാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ടീമുകള്‍ക്ക് പ്രതിസന്ധി വര്‍ദ്ധിപ്പിച്ച് വിദേശ താരങ്ങളുടെ പിന്മാറ്റം. ഐപിഎല്‍ ടീമുകളില്‍ അംഗങ്ങളായുള്ള വിദേശ ഇംഗ്ലണ്ട് താരങ്ങളെല്ലാം തന്നെ ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്കായി സ്വദേശങ്ങളിലേക്ക് മടങ്ങിക്കഴിഞ്ഞു. ഓസീസ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളേയും അടുത്ത് തന്നെ ദേശീയ ടീം ക്യാമ്പുകളിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയെങ്കില്‍ ടൂര്‍ണമെന്റിന്റെ അവസാന മത്സരങ്ങളില്‍ പല ടീമുകള്‍ക്കും തങ്ങളുടെ നിര്‍ണായക താരങ്ങളില്ലാതെ കളിക്കിറങ്ങേണ്ടി വരും.

രാജസ്ഥാന്‍ റോയല്‍സിനും, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനുമാണ് താരങ്ങളുടെ മടങ്ങിപ്പോക്ക് ഏറ്റവും വലിയ തിരിച്ചടിയാവുക. റോയല്‍സിന് ജോസ് ബട്‌ലര്‍, ബെന്‍സ്റ്റോക്ക്‌സ്, ജോഫ്ര ആര്‍ക്കര്‍, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളേയും, സണ്‍ റൈസേഴ്‌സിന് ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് വാര്‍ണര്‍ എന്നീ സൂപ്പര്‍ താരങ്ങളേയും അവസാന ഘട്ട മത്സരങ്ങളില്‍ നഷ്ടമാകും. അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മാത്രമാകും ഈ സീസണ്‍ ഐപിഎല്ലില്‍ മുഴുവന്‍ സമയവും കളിക്കുക എന്നാണ് സൂചനകള്‍.

അവസാന മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ലാത്ത വിദേശ താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – ഫാഫ് ഡുപ്ലെസിസ്, ഇമ്രാന്‍ താഹിര്‍

ഡെല്‍ഹി ക്യാപിറ്റല്‍സ് – കാഗിസോ റബാഡ

മുംബൈ ഇന്ത്യന്‍സ് – ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ക്വിന്റണ്‍ ഡികോക്ക്

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് – ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍‌സ്റ്റോ

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് – ഡേവിഡ് മില്ലര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – ഡെയില്‍ സ്റ്റെയിന്‍, മോയിന്‍ അലി, മാര്‍ക്കസ് സ്റ്റോയിനിസ്

രാജസ്ഥാന്‍ റോയല്‍സ് – ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റീവ് സ്മിത്ത്.

Top