ഐപിഎല്‍; 12-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ ബാംഗ്ലൂര്‍ മടങ്ങും

പിഎല്‍ 12ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്നലെ മഴ കാരണം രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം ഉപേക്ഷിച്ചതോടെയാണ് ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ പ്ലേ ഓഫ് കടക്കാതെ പുറത്തായത്.

കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റ് മാത്രമാണ് ബാംഗ്ലൂര്‍ ടീം നേടിയിട്ടുള്ളത്. ശേഷിക്കുന്ന ഒരു മത്സരം വിജയിച്ചാലും ആകെ പോയിന്റ് നേട്ടം 11 ലെത്തിക്കാനെ ബാംഗ്ലൂരിന് സാധിക്കൂ. നിലവില്‍ നാലാം സ്ഥാനത്തുള്ള ഹൈദരാബാദിന് ഇപ്പോള്‍ത്തന്നെ 12 പോയിന്റുണ്ട്. ഇതോടെയാണ് ബാംഗ്ലൂര്‍ പുറത്തായതായി ഉറപ്പായത്.

ദയനീയ പ്രകടനങ്ങളായിരുന്നു ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റേത്. 13 മത്സരങ്ങളില്‍ 4 എണ്ണത്തില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ അവര്‍ 8 പരാജയങ്ങളും ഏറ്റുവാങ്ങി. മെയ് നാലാം തീയതി സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ബാംഗ്ലൂരിന്റെ അവസാന മത്സരം.

Top