ഐപിഎല്‍; പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം

പിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഈ സുവര്‍ണ വിജയം കരസ്ഥമാക്കിയത്.

അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ഡല്‍ഹി ലക്ഷ്യത്തിലേയ്ക്ക് കുതിച്ചത്. ഡല്‍ഹിയ്ക്ക് നേട്ടം കൈവരിച്ച് കൊടുത്തത്‌ അര്‍ധ സെഞ്ചുറികള്‍ നേടിയ ശിഖാര്‍ ധവാനും, ശ്രേയസ് അയ്യറുമാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 163/7 ഉം ഡല്‍ഹി ക്യാപിറ്റല്‍സിന് 19.4 ഓവറില്‍ 166/5 എന്ന നിരക്കിലുമാണ് സ്‌കോര്‍ നില.

ഡല്‍ഹിയ്ക്ക് 13 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റ് ആദ്യം തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശിഖാര്‍ ധവാനും, ശ്രേയസ് അയ്യറും . 92 റണ്‍സാണ് നേടിയത്. മത്സരത്തിന്റെ അവസാന റൗണ്ടില്‍ പതറിയ ഡല്‍ഹി അവസാന ഓവറിന്റെ നാലാം പന്തില്‍ അവര്‍ വിജയ റണ്‍ നേടി.

Top