ഐപിഎല്‍; ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങള്‍ക്ക് 36 മണിക്കൂര്‍ മാത്രം ക്വാറന്റീന്‍ മതിയെന്ന്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ദുബായിലെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് താരങ്ങളുടെ ക്വാറന്റീനില്‍ ഇളവ് നല്‍കി. 36 മണിക്കൂര്‍ മാത്രമാണ് ഇവര്‍ക്ക് ക്വാറന്റീനില്‍ കഴിയേണ്ടത്. നേരത്തെ ആറു ദിവസം കളിക്കാര്‍ ക്വാറന്റീനില്‍ കഴിയണം എന്നായിരുന്നു വ്യവസ്ഥ. ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേതുമായി 21 കളിക്കാരാണ് ദുബായിലേക്ക് ഐ.പി.എല്ലിനായി എത്തുന്നത്.

ക്വാറന്റീന്‍ 36 മണിക്കൂറാക്കി കുറച്ചതോടെ മിക്ക ഫ്രാഞ്ചൈസികള്‍ക്കും തങ്ങളുടെ പ്രധാന കളിക്കാരെ ആദ്യ മത്സരം മുതല്‍ ഇറക്കാം. യു.എ.ഇയിലേക്ക് വിമാനം കയറുന്നതിന് മുമ്പും യു.എ.ഇയില്‍ എത്തിയതിന് ശേഷവും കളിക്കാര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഒരു ബയോസെക്യുര്‍ ബബില്‍ നിന്ന് മറ്റൊരു ബബിളിലേക്ക് പ്രവേശിക്കുന്നു എന്നതിനാലാണ് ക്വാറന്റീന്‍ സമയം 36 മണിക്കൂറായി കുറച്ചത്.

Top