ഐപിഎല്‍ ഉദ്ഘാടനമത്സരം; ചെന്നെയ്ക്ക് 163 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഐ.പി.എല്‍ പതിമൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 162 റണ്‍സില്‍ ല്‍ തളച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുംബൈയുടെ ബാറ്റ്‌സ്മാന്‍മാരെ കൂറ്റനടികള്‍ക്ക് അയക്കാതെ 162 റണ്‍സില്‍ തന്നെ ചെന്നൈ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു.

31 പന്തില്‍ 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. ക്വിന്റണ്‍ ഡികോക്ക് 20 പന്തില്‍ 33 റണ്‍സ് കുറിച്ചു. 12റണ്‍സടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്.

18 റണ്‍സെടുത്ത് നില്‍ക്കവേ വമ്പനടിക്കാരന്‍ കീറണ്‍ പൊള്ളാര്‍ഡിനെ വിക്കറ്റിനുപിന്നില്‍ ധോണിയുടെ കൈകളിലെത്തിച്ച് ലുംഗി എന്‍ഗിഡി നിര്‍ണായക വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഓവറില്‍ പൊതിരെ തല്ലുവാങ്ങിയ എന്‍ഗിഡി അവസാന ഓവറുകളില്‍ ഫോമിലേക്കുയര്‍ന്നത് ചെന്നൈക്ക് ആശ്വാസമായി. പൊള്ളാര്‍ഡിന്റേതുള്‍പ്പടെ മൂന്നുവിക്കറ്റുകളാണ് എന്‍ഗിഡി സ്വന്തമാക്കിയത്.

Top