ഐപിഎൽ: കൂടുതല്‍ ഉദ്ഘാടന മത്സരം കളിച്ചത് മുംബൈ ഇന്ത്യന്‍സ്

പിഎല്ലിന്റെ 14ാം സീസണിലെ ഉദ്ഘാടന മത്സരം ഏപ്രില്‍ 9 ന് നടക്കാനിരിക്കുകയാണ്.നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് കളിയാരംഭിക്കുന്നത്.

ടൂര്‍ണമെന്റിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ കൂടുതല്‍ ഉദ്ഘാടന മത്സരങ്ങളില്‍ കളിച്ച ടീമുകളിലൊന്നാണ് മുംബൈ. ഇതുവരെ ഏഴു സീസണുകളില്‍ മുംബൈ ആദ്യ മത്സരത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ആര്‍സിബിയാവട്ടെ വെറും മൂന്നു തവണ മാത്രമേ ഉദ്ഘാടന മത്സരം കളിച്ചിട്ടുള്ളൂ.

അതേസമയം, ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇത്തവണയിറങ്ങുന്നത്. ചാംപ്യന്മാരാവാന്‍ കഴിഞ്ഞാല്‍ ഹാട്രിക് കിരീടം നേടിയ ആദ്യത്തെ ടീമെന്ന റെക്കോര്‍ഡ് മുംബൈയുടെ പേരിലാവും.

Top