ഐപിഎൽ: മുംബൈക്ക് ബാറ്റിംങ്: ക്വിന്റെൺ ഡികോക്ക് ടീമിൽ

ചെന്നൈ: ഐപിഎൽ 14ആം സീസണിലെ അഞ്ചാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഓയിൻ മോർഗൻ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊൽക്കത്ത നിരയിൽ മാറ്റങ്ങളില്ല. മുംബൈ ഇന്ത്യൻസിൽ ഒരു മാറ്റമുണ്ട്. ക്രിസ് ലിന്നിനു പകരം ക്വിന്റെൺ ഡികോക്ക് ടീമിലെത്തി.

ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ പരാജയപ്പെട്ടാണ് മുംബൈ എത്തുന്നതെങ്കിൽ സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം മത്സരത്തിനൊരുങ്ങുന്നത്.

Top