ഐപിഎല്‍ മെഗാതാരലേലം ഇന്ന് പൂര്‍ത്തിയാകും

ബംഗളൂരു: ഐപിഎല്‍ മെഗാതാരലേലം ഇന്ന് പൂര്‍ത്തിയാകും. രണ്ടാം ദിവസത്തെ ലേലം ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും. 503 കളിക്കാരുടെ ലേലം ആണ് ഇന്ന് നടക്കുക. ലേലപ്പട്ടികയില്‍ 98 മുതല്‍ 161 വരെയുള്ള എല്ലാ കളിക്കാരെയും ലേലത്തില്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ള 439 കളിക്കാരില്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെടുന്നവരെ മാത്രമേ ലേലത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.

ആവശ്യമായ 20 കളിക്കാരുടെ പേര് എഴുതിനല്‍കാന്‍ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം എസ് ശ്രീശാന്ത്, അജിങ്ക്യ രഹാനെ, ജയദേവ് ഉനാദ്കട്ട്, ഓയിന്‍ മോര്‍ഗന്‍ തുടങ്ങിയവര്‍ ഇന്നത്തെ പട്ടികയിലുണ്ട്.

Top