ഐപിഎല്‍ ഉദ്ഘാടന മത്സരം; മുംബൈയ്ക്ക് ബാറ്റിംഗ്

ദുബായ്: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി ഐപിഎല്‍ പതിമൂന്നാം സീസണ് ആരംഭം. സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ ഫൈനലില്‍ അടക്കം മുംബൈക്കായിരുന്നു ജയം.

സര്‍പ്രൈസ് ഇലവനുമായാണ് ചെന്നൈ ഇറങ്ങിയിരിക്കുന്നത്. ഷെയിന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസിസ്, ലുങ്കി എങ്കിഡി, സാം കറന്‍ എന്നിവരാണ് ചെന്നൈ നിരയിലെ വിദേശികള്‍. ഇമ്രാന്‍ താഹിറിനെ പുറത്തിരുത്തിയത് അപ്രതീക്ഷിതമായി. മുംബൈ ആവട്ടെ ക്വിന്റണ്‍ ഡീകോക്ക്, ജെയിംസ് പാറ്റിന്‍സണ്‍, കീറോണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നീ താരങ്ങളെ വിദേശ ക്വാട്ടയില്‍ കളിപ്പിക്കും. കോള്‍ട്ടര്‍നൈലിനു പരുക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് പാറ്റിന്‍സണ്‍ എത്തിയത്. ഇഷാന്‍ കിഷനു പകരം സൗരഭ് തിവാരി ടീമില്‍ ഇടം നേടിയതും അപ്രതീക്ഷിത നീക്കമായി.

Top