ഐപിഎല്‍; ഇന്ന് ചെന്നൈ കൊല്‍ക്കത്ത പോരാട്ടം

ചെന്നൈ: ഐ പി എല്ലില്‍ ഇന്ന് ചെന്നൈ കൊല്‍ക്കത്ത പോരാട്ടം. രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഉഗ്രന്‍ ഫോമിലുള്ള കൊല്‍ക്കത്തയും ചെന്നൈയും അഞ്ചില്‍ നാല് കളിയും ജയിച്ച് എട്ട് പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ടീമുകളാണ്.

ചെന്നൈയുടെ ധോണിയും റെയ്നയും ഡുപ്ലെസിയും വാട്‌സണുമെല്ലാം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാല്‍ കഴിവുള്ളവരാണ്. പരുക്കേറ്റ ഡ്വെയിന്‍ ബ്രാവോയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയാവും. ആന്ദ്രേ റസലിന്റെ ബാറ്റിംഗ് കരുത്താവും കളിയിലെ ശ്രദ്ധാകേന്ദ്രം. അസാധ്യഫോമില്‍ ബാറ്റുവീശുന്ന റസല്‍ കൊല്‍ക്കത്തയ്ക്ക് നല്‍കുന്നത് അവിശ്വസനീയ വിജയങ്ങള്‍. ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ എന്നിവരും ഫോമില്‍. ഇരു ടീമിനുമുള്ളത് ഒന്നാംകിട സ്പിന്നര്‍മാര്‍. ഹര്‍ഭജന്‍ സിംഗും ഇമ്രാന്‍ താഹിറും രവീന്ദ്ര ജഡേജയും ചെന്നൈയ്ക്കും പിയൂഷ് ചൗളയും കുല്‍ദീപ് യാദവും സുനില്‍ നരൈനും കൊല്‍ക്കത്തയ്ക്കും പന്തെറിയും.

Top