കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെറിയ സ്‌കോറിലൊതുക്കിയ പൂനെയ്ക്ക് നാലു വിക്കറ്റ് വിജയം

കൊല്‍ക്കത്ത: ഐപിഎല്‍ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെറിയ സ്‌കോറിലൊതുക്കിയ പൂനെയ്ക്ക് നാലു വിക്കറ്റ് വിജയം. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ എട്ടു വിക്കറ്റിന് 155 റണ്‍സ്. പൂനെ 19.2 ഓവറില്‍ ആറു വിക്കറ്റിന് 158.

52 പന്തില്‍ 93 റണ്‍സ് അടിച്ചെടുത്ത രാഹുല്‍ ത്രിപാഠിയാണ് പൂനെയെ വിജയത്തിലെത്തിച്ചത്. ഒന്‍പതു ഫോറും ഏഴു സിക്‌സും ആണ് രാഹുല്‍ ത്രിപാഠി അടിച്ചു കൂട്ടിയത്. എന്നാല്‍ ത്രിപാഠിയെ തുണക്കാന്‍ ആരുമുണ്ടായില്ല. 14 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്‌സാണ് സ്‌കോറില്‍ രണ്ടാമന്‍.

നേരത്തെ, കൊല്‍ക്കത്ത നിരയിലെ ഒരാളെ പോലും അര്‍ധ സെഞ്ചുറി കടക്കാന്‍ പൂനെ അനുവദിച്ചില്ല. 37 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ടോപ് സ്‌കോറര്‍. കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം (36), സൂര്യകുമാര്‍ യാദവ്(30*), ഗൗതം ഗംഭീര്‍(24) എന്നിവര്‍ ചെറിയ പിന്തുണ നല്‍കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയുടേത് സീസണില്‍ ഏറ്റവും മോശം തുടക്കമായിരുന്നു. പത്ത് ഓവറില്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 55 റണ്‍സ് മാത്രം. നഷ്ടമായത് നാലു വിക്കറ്റുകളും. പാണ്ഡെയും ഗ്രാന്‍ഡ്‌ഹോമും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ വന്‍തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്.

Top