റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പൂനെ: ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ ഏഴു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി.

ഐപിഎല്ലിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായ ഉത്തപ്പ-ഗംഭീര്‍ സഖ്യത്തിന്റെ മികവിലാണ് വിജയം.

സ്‌കോര്‍: പൂനെ 20 ഓവറില്‍ അഞ്ചിന് 182. കൊല്‍ക്കത്ത18.1 ഓവറില്‍ മൂന്നിന് 184. രണ്ടാം വിക്കറ്റില്‍ ഉത്തപ്പയും (47 പന്തില്‍ 87), ഗംഭീറും (46 പന്തില്‍ 62) 158 റണ്‍സെടുത്തു.

നേരത്തെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മികവിലാണ് പൂനെ മികച്ച സ്‌കോറിലെത്തിയത്. 37 പന്തില്‍ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ടോപ് സ്‌കോറര്‍.

അജിങ്ക്യ രഹാനെ (46), രാഹുല്‍ ത്രിപാഠി (38), എം.എസ് ധോണി (23) എന്നിവരും തിളങ്ങി. അര്‍ധ സെഞ്ചുറിക്ക് നാലു റണ്‍സ് അകലെ സുനില്‍ നാരായന്റെ പന്തില്‍ രഹാനെയെ ഉത്തപ്പ സ്റ്റംപ് ചെയ്തു.

Top