ബിസിസിഐ നിയമം തെറ്റിച്ചു; പ്രവീണ്‍ താംബെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ പ്രവീണ്‍ താംബെയ്ക്ക് വിലക്ക്. ബിസിസിഐ നിയമപ്രകാരമാണ് താംബെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് പ്രകാരം താരത്തിന് അടുത്ത സീസണില്‍ കളിക്കാനാകില്ല.

അബുദാബിയിലെ ടി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇറങ്ങിയതാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ബിസിസിഐയുടെ നിയമം അനുസരിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ മറ്റു ലീഗുകളില്‍ നിന്നും വിട്ടുനില്‍ക്കണം. എന്നാല്‍ അബുദാബി ടി10 ലീഗില്‍ ഉള്‍പ്പെട്ടതോടെ താംബെ നിയമം തെറ്റിച്ചിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ കളിക്കാനാകില്ലെന്നുമാണ് ബിസിസിഐ അംഗം വ്യക്തമാക്കിയത്.

താംബെയെ ഐപിഎല്‍ 20 ലക്ഷം രൂപ ലേലത്തിലാണ് കൊല്‍ക്കത്ത ടീം വാങ്ങിയത്. 48-ാം വയസിലാണ് താംബെയെ കൊല്‍ക്കത്ത ടീമിലെത്തുന്നത്.

Top