ഐപിഎല്‍; മത്സര ശേഷം രോക്ഷാകുലനായി കൊഹ്ലി

ന്നലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ആവേശകരമായ പോരാട്ടമാണ് നടന്നത്. അവസാന പന്ത് വരെ കളിയുടെ ആവേശം നീണ്ടു നില്‍ക്കുകയും ചെയ്തു. ഒടുവില്‍ മുംബൈ 6 റണ്‍സിന് ജയിച്ചെങ്കിലും, അമ്പയര്‍മാര്‍ക്ക് സംഭവിച്ച പിഴവ് മൂലം ബാംഗ്ലൂര്‍ പുറത്താവുകയും ചെയ്തു. അവസാന പന്തില്‍ ജയിക്കാന്‍ 7 റണ്‍സ് ആവശ്യമുള്ളപ്പോള്‍ മുംബൈയുടെ ലസിത് മലിംഗയെറിഞ്ഞ പന്ത് നോബോളായിരുന്നെങ്കിലും അത് കണ്ട് പിടിക്കാന്‍ അമ്പയര്‍മാര്‍ക്ക് കഴിയാതിരുന്നത് മുംബൈക്ക് ഭാഗ്യമായി.

മത്സരത്തിന് ശേഷം അമ്പയറിങ് പിഴവുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ കൊഹ്ലി പൊട്ടിത്തെറിച്ചു. ഇപ്പോള്‍ കളിക്കുന്നത് ഐപിഎല്ലാണെന്നും, ക്ലബ്ബ് ക്രിക്കറ്റല്ലെന്നും പറഞ്ഞ കൊഹ്ലി, അമ്പയര്‍മാരുടെ കണ്ണ് എപ്പോളും തുറന്നിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ‘അവസാന പന്തില്‍ അമ്പയറുടെ ഭാഗത്ത് നിന്നുണ്ടായത് വളരെ മോശം തീരുമാനമാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുറച്ചധികം കൃത്യതയും ശ്രദ്ധയും കാണിക്കാന്‍ അമ്പയര്‍മാര്‍ തയ്യാറാകണം.’ കൊഹ്ലി പറഞ്ഞു.

Top