ഐപിഎല്‍; കെഎല്‍ രാഹുല്‍ പഞ്ചാബ് കിംഗ്‌സ് ടീം വിടുന്നു എന്ന് റിപ്പോര്‍ട്ട്

പിഎല്‍ ടീം പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായ ലോകേഷ് രാഹുല്‍ ടീം വിടുന്നു എന്ന് റിപ്പോര്‍ട്ട്. നിലവിലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെയാണ് രാഹുല്‍ ടീം വിടാന്‍ തീരുമാനിച്ചത്. ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ രാഹുല്‍ ഉണ്ടാവും. ക്രിക്ക്ബസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2018 മുതല്‍ പഞ്ചാബ് കിംഗ്‌സിലുള്ള രാഹുല്‍ ഉജ്ജ്വല പ്രകടനങ്ങളാണ് കഴിഞ്ഞ സീസണുകളിലെല്ലാം ടീമിനായി കാഴ്ചവച്ചത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ രാഹുല്‍ മേഗാ ലേലത്തിലുണ്ടാവുമെങ്കില്‍ താരത്തെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ മത്സരിക്കും.

അതുകൊണ്ട് തന്നെ രാഹുലിന് ലേലത്തില്‍ റെക്കോര്‍ഡ് വില ലഭിച്ചേക്കും. വരും സീസണില്‍ പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ കൂടി ഉണ്ടാവുമെന്നതിനാല്‍ പരിചയ സമ്പന്നനായ ഒരു ക്യാപ്റ്റനെ ടീമുകള്‍ക്ക് ആവശ്യമുണ്ടാവും.

അതുകൊണ്ട് തന്നെ രാഹുലിന് ആവശ്യക്കാര്‍ ഏറുമെന്ന് ഉറപ്പാണ്. വരും സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രാഹുലിനെ ടീമിലെത്തിക്കുമെന്ന് നേരത്തെ തന്നെ ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

 

Top