ഐപിഎല്‍; പുതിയ ആവശ്യവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ്

പിഎല്‍ പന്ത്രണ്ടാം സീസണില്‍ പുതിയ ആവശ്യവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഐപിഎല്ലിലെ ഹോം മത്സരങ്ങള്‍ മൊഹാലിയില്‍ നിന്ന് മാറ്റണമെന്നാണ് പഞ്ചാബ് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സീസണില്‍ മൊഹാലിയില്‍ കളിച്ച തങ്ങളുടെ മൂന്ന് ഹോം മത്സരങ്ങളും വിജയിച്ച് നില്‍ക്കുമ്പോഴാണ് പഞ്ചാബ് ഇത്തരത്തിലൊരു അപൂര്‍വ്വ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫിക്‌സ്ചറുകള്‍ അനുസരിച്ച് ഏപ്രില്‍ 13, 16 മെയ് 3, 5 തീയതികളില്‍ യഥാക്രമം ബാംഗ്ലൂര്‍, രാജസ്ഥാന്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവര്‍ക്കെതിരെയാണ് മൊഹാലിയില്‍ ഇനിയുള്ള പഞ്ചാബിന്റെ ഹോം മത്സരങ്ങള്‍. ഇത് മറ്റൊരു വേദിയില്‍ നടത്തണമെന്നാണ് പഞ്ചാബ് മാനേജ്‌മെന്റിന്റെ ആവശ്യം.

തങ്ങളുടെ അവസാന രണ്ട് ഹോം മത്സരങ്ങള്‍ ലക്‌നൗവില്‍ നടത്തണമെന്നതും പഞ്ചാബിന്റെ ആവശ്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഈ സമയങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ പഞ്ചാബിന്റെ ഈ ആവശ്യം നടന്നേക്കില്ലെന്നാണ് സൂചന. അതേ സമയം ഇതാദ്യമായല്ല കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മറ്റ് വേദികളില്‍ തങ്ങളുടെ ഹോം മത്സരങ്ങള്‍ കളിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ സീസണിലും അവരുടെ മൂന്ന് ഹോം മത്സരങ്ങള്‍ക്ക് മാത്രമായിരുന്നു മൊഹാലി വേദിയായത്. ശേഷിച്ച 4 ഹോം മത്സരങ്ങള്‍ക്ക് വേദിയായത് ഇന്‍ഡോറായിരുന്നു.

Top