ടോസ്‌ നഷ്ടപ്പെട്ടതാണ് രാജസ്ഥാനെതിരായ തോൽവിക്ക് കാരണം; കെ എല്‍ രാഹുല്‍

അബുദാബി : ടോസ്‌ നഷ്ടപ്പെട്ടതാണ് രാജസ്ഥാന്‍ റോയല്‍സിന്‌ എതിരായ തോല്‍വിക്ക്‌ ഇടയാക്കിയതെന്ന് കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ നായകന്‍ കെ എല്‍ രാഹുല്‍. ടോട്ടല്‍ പ്രതിരോധിക്കേണ്ടി വന്ന സമയം ഈര്‍പ്പം വില്ലനായത്‌ ബൗളര്‍മാരെ പ്രതികൂലമായി ബാധിച്ചതായി രാഹുല്‍ പറഞ്ഞു. രണ്ടാമത്‌ ബൗള്‍ ചെയ്യേണ്ടി വന്നതിലെ പ്രശ്‌നം പ്രധാനമായും ബാധിച്ചത്‌ സ്‌പിന്നര്‍മാരെയാണ്‌. അവര്‍ക്ക്‌ പന്തില്‍ ഗ്രീപ്പ്‌ ലഭിക്കുന്നുണ്ടായില്ല. നിര്‍ണായകമായ ഈ സമയം ഇവിടെ ടോസ്‌ നഷ്ടപ്പെട്ടത്‌ ഭീകരമാണ്‌. രണ്ട്‌ ലെഗ്‌ സ്‌പിന്നര്‍മാരെ വെച്ച്‌ കളിക്കുമ്ബോള്‍ ഇതുപോലെ സാഹചര്യം ഉണ്ടായാല്‍ അത്‌ പ്രതികൂലമായി ബാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

 

ഈര്‍പ്പത്തിന്റെ സാന്നിധ്യം ഈ സീസണില്‍ എത്രമാത്രം ആവുമെന്ന്‌ പ്രവചിക്കാന്‍ കഴിയുന്നില്ല. അതിനോട്‌ ഇണങ്ങുകയാണ്‌ വഴി. ഈര്‍പ്പം പറ്റിയ പന്ത്‌ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബിനെതിരായ ജയത്തോടെ രാജസ്ഥാന്‍ പോയിന്റ്‌ ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക്‌ എത്തി. തോറ്റെങ്കിലും നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ നാലാമത്‌ തുടരുകയാണ്‌ പഞ്ചാബ്‌.

Top