കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് പുതിയ പരിശീലകനെ നിയമിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ പരിശീലകനെ നിയമിച്ചു. ഫീല്‍ഡിങ് പരിശീലകനായി ജെയിംസ് ഫോസ്റ്ററെയാണ് ടീം സീസണിലേക്ക് നിയമിച്ചത്. ക്രിക്കറ്റര്‍ ശുഭദീപ് ഘോഷിന് പകരക്കാരനായിട്ടാണ് ഫോസ്റ്ററുടെ വരവെന്നാണ് ഫ്രാഞ്ചൈസി അറിയിച്ചത്.

2018ലാണ് ക്രിക്കറ്റ് കളിയില്‍ നിന്നും ഫോസ്റ്റര്‍ വിരമിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഈ പ്രാവശ്യം പരിശീലക രംഗത്ത് ഒട്ടേറെ മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത വരുന്നത്. മുഖ്യ പരിശീലക സ്ഥാനത്തുനിന്നും ജാക്വിസ് കാലിസിനെ മാറ്റുകയും ബ്രണ്ടന്‍ മക്കുല്ലത്തെ നിയമിക്കുകയും ചെയ്തു.

Top