ഐ ലീഗും, ഐ എസ് എല്ലും വ്യത്യസ്ത ലീഗുകളായിത്തന്നെ തുടരും; ഉടന്‍ ലയനമില്ല

ലീഗും, ഐ എസ് എല്ലും വ്യത്യസ്ത ലീഗുകളായിത്തന്നെ തുടരാന്‍ തീരുമാനം. ഇരു ലീഗുകളും ലയിപ്പിച്ച് ഇന്ത്യയില്‍ ഒരൊറ്റ ലീഗ് മാത്രമാക്കണമെന്ന ഐലീഗ് ടീമുകളുടെ ആവശ്യം എ ഐ എഫ് എഫ് തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് ഐ എസ് എല്‍ – ഐലീഗ് ലയനം നടക്കില്ലെന്ന് ഉറപ്പായത്.

ഏറ്റവും കുറഞ്ഞത് അടുത്ത മൂന്ന് വര്‍ഷമെങ്കിലും ഐലീഗും ഐ എസ് എല്ലും വ്യത്യസ്ത ലീഗുകളായിത്തന്നെ തുടരും. ഇതിനോട് ഐലീഗ് ക്ലബ്ബുകള്‍ സമ്മതം മൂളിയെങ്കിലും എ എഫ് സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഐ എസ് എല്ലിന് നല്‍കാനുള്ള എ ഐ എഫ് എഫ് നീക്കത്തെ അവര്‍ എതിര്‍ത്തു. ഇങ്ങനെയൊരു നീക്കം അംഗീകരിക്കാനാവില്ലെന്നാണ് ഐലീഗ് ക്ലബ്ബുകളുടെ പക്ഷം.

Top