ഐ പി എൽ കേരളത്തിലും

ഹമ്മദാബാദ്: ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനായി എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളെയും പരിഗണിക്കാന്‍ ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനം. ഇതോടെ കേരളവും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവാനുള്ള സാഹചര്യമൊരുങ്ങിയിരിക്കുകയാണ്.

നിലവില്‍ ഹോം, എവേ മത്സരങ്ങൾ അതാത് ടീമുകളടെ ഹോം ഗ്രൗണ്ടിലാണ് നടക്കുന്നത്. ഇനി മുതല്‍  ന്യൂട്രൽ വേദികളിലും മത്സരം നടത്തുന്നത് പരിഗണിക്കും. കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും അടുത്ത സീസണില്‍ നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ നടത്തുന്ന കാര്യം തീരുമാനിക്കുക.

Top