ipl-hydrabad won against punjab for five runs

ഹൈദരാബാദ്: ആവേശകരമായ ഐപിഎല്‍ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഹൈദരാബാദ് തോല്‍പിച്ചത് അഞ്ചു റണ്‍സിന്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറിയും പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചു വിക്കറ്റ് പ്രകടനവുമാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്.

സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 159. പഞ്ചാബ് 19. 4 ഓവറില്‍ 154നു പുറത്ത്. 54 പന്തില്‍ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാര്‍ണറുടെ മികവിലാണ് ഹൈദരാബാദ് 150 കടന്നത്. എന്നാല്‍ ബാറ്റിങ് നിരയില്‍ നിന്ന് ക്യാപ്റ്റനു നല്ലൊരു കൂട്ട് കിട്ടിയില്ല.

34 റണ്‍സെടുത്ത നമന്‍ ഓജയാണ് ഹൈദരാബാദ് ബാറ്റിങിലെ രണ്ടാം സ്‌കോറര്‍. ഒരറ്റത്ത് തുരുതുരെ വിക്കറ്റ് വീണപ്പോഴും ഉജ്വലമായ ഇന്നിങ്‌സുമായി പൊരുതി നിന്ന മനന്‍ വോറയെയും (95) 19-ാം ഓവറില്‍ യുവി പുറത്താക്കിയതോടെ വിജയം ഹൈദരാബാദിനൊപ്പമായി.

50 പന്തില്‍ ഒന്‍പതു ഫോറും അഞ്ചു സിക്‌സുമടങ്ങുന്നതാണ് വോറയുടെ സൂപ്പര്‍ ഇന്നിങ്‌സ്. നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവനേശ്വര്‍ അഞ്ചു വിക്കറ്റെടുത്തത്.

Top