ഐപിഎല്‍ ഫൈനല്‍: ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് 193 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഐ.പി.എല്‍ 14ാം സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 193 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു.

തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ടോപ് ഓര്‍ഡറാണ് ഫൈനലില്‍ ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 59 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 86 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് അവരുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡുപ്ലെസിയാണ് ചെന്നൈ സ്‌കോര്‍ 192ല്‍ എത്തിച്ചത്. അവസാന ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.

Top