ഐപിഎൽ: എലിമിനേറ്ററിൽ ഇന്ന് ബാംഗ്ലൂരും ലക്നൗവും തമ്മിൽ ഏറ്റുമുട്ടും

ന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇന്ന് വിജയിക്കുന്ന ടീം മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. ആ മത്സരത്തിലെ വിജയികൾ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസുമായി കൊമ്പുകോർക്കും.

ലീഗിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് ബാംഗ്ലൂർ പ്ലേ ഓഫിലെത്തുന്നത്. മുംബൈ ഇന്ത്യൻസ് ഡൽഹിയെ പരാജയപ്പെടുത്തിയതാണ് അവർക്ക് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്തതെങ്കിലും ടൈറ്റൻസിനെതിരായ ജയം ബാംഗ്ലൂരിന് വലിയ ആത്മവിശ്വാസമാണ്. വിരാട് കോലി ഫോമിലേക്കുയർന്നത് തന്നെയാണ് അവരുടെ ഏറ്റവും വലിയ ബലം. ഈ ഫോം ഇന്ന് തുടർന്നാണ് ഫാഫും സംഘവും കപ്പിലേക്ക് ഒരു പടികൂടി അടുക്കും. ഗ്ലെൻ മാക്സ്‌വൽ, ദിനേശ് കാർത്തിക് എന്നിവരുടെ ബാറ്റിംഗ് ഫോമും വനിന്ദു ഹസരങ്ക, ജോഷ് ഹേസൽവുഡ്, ഹർഷൽ പട്ടേൽ എന്നിവരുടെ ബൗളിംഗ് ഫോമും ആർസിബിയുടെ തേരോട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ടൈറ്റൻസിനെതിരെ പരുക്കേറ്റ ഹർഷൽ ഇന്ന് കളിച്ചില്ലെങ്കിൽ അത് ആർസിബിയ്ക്ക് കനത്ത തിരിച്ചടിയാവും. താരം കളിച്ചില്ലെങ്കിൽ സിറാജ് ടീമിലെത്താനിടയുണ്ട്.

 

Top