ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം. ഇതോടെ രണ്ടാം ക്വാളിഫയറിലേക്ക് ഡല്‍ഹി യോഗ്യത നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ട് വിക്കറ്റിനാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. എട്ടു വിക്കറ്റിന് 162 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നേടിയത്. പൃഥ്വി ഷായും , റിഷഭ് പന്തും ഡല്‍ഹിയുടെ ഉറച്ച വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചു.
ഡല്‍ഹിയുടെ എതിരാളിയായി ഇനി ഉള്ളത് ചെന്നൈ സൂപ്പര്‍ കിങ്സാണ്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ വിജയികള്‍ നേരിടുകയും ചെയ്യും . ഡല്‍ഹിയുടെ വിജയ റണ്‍സ് നേടാനായത് കീമോ പോള്‍ ബൗണ്ടറിലൂടെ ആണ്.