അബുദാബി: സാം കറനു പകരക്കാരനായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡൊമിനിക് ഡ്രേക്സ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍. ഐപിഎല്‍ സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ താരം ചെന്നൈക്കായി കളിക്കും. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായ ഡൊമിക് നിലവില്‍ ഐപിഎല്‍ ബബിളില്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ താരത്തിന് നേരിട്ട് ചെന്നൈ ടീമിനൊപ്പം ചേരാം.
23കാരനായ ഡൊമിനിക് കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 16 വിക്കറ്റുകളുമായി താരം വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഉണ്ടായിരുന്നത്.
സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിന്റെ താരമായിരുന്ന ഡൊമിനിക് ഫൈനലില്‍ 24 പന്തുകള്‍ നേരിട്ട് 48 റണ്‍സ് നേടി പുറത്താവാതെ നിന്ന് തന്റെ ബാറ്റിംഗ് മികവും തെളിയിച്ചിരുന്നു. മുതുകിനു പരുക്കേറ്റതിനെ തുടര്‍ന്നാണ് സാം കറന് ഐപിഎലില്‍ നിന്ന് പുറത്തായത്. സാം