ഐപിഎല്‍; ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ധോണിക്ക് പുതിയ റെക്കോഡ്

dhoni

ജയ്പൂര്‍:രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് നേട്ടം കൊയ്താല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ നായകനാകും എം.എസ്.ധോണി.

165 മത്സരങ്ങളില്‍ നായകനായ ധോണി 99 മത്സരങ്ങളിലും വിജയിച്ചു. ഇന്നത്തെ മത്സരത്തില്‍ കൂടി വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും ധോണി. ധോണിയുടെ വിജയശതമാനം 60.39 ആണ്.

പട്ടികയില്‍ രണ്ടാമതുള്ള ഗൗതം ഗംഭീറിനേക്കാള്‍ 28 വിജയങ്ങള്‍ കൂടുതലാണിത്. 129 മത്സരങ്ങളില്‍ 71 വിജയങ്ങളാണ് ഗംഭീറിന്റെ പേരിലുള്ളത്. ജയ്പൂരില്‍ രാത്രി എട്ടിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. അഞ്ച് വിജയങ്ങളുമായി ഒന്നാമതാണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.

Top