‘സിക്‌സിനും’ മേലെ; സ്‌റ്റേഡിയത്തിന് പുറത്തേക്കടിച്ചാല്‍ അധിക റണ്‍സ് വേണമെന്ന് ധോണി

dhoni

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മടങ്ങിയെത്തിയത്. തിരിച്ചുവരവിലെ രണ്ട് മത്സരങ്ങളും ചെന്നൈ വിജയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഉഗ്രന്‍ പ്രകടനം കാഴ്ച വെച്ചാണ് ചെന്നൈ ജയിച്ചുകയറിയത്. 14 സിക്‌സുകളാണ് ചെപ്പോക്കില്‍ ചെന്നൈ അടിച്ചുപറത്തിയത്. ഇതില്‍ പതിനൊന്നും പിറന്നത് വെസ്റ്റിന്‍ഡീസ് താരം ആന്ദ്രെ റസലിന്റെ ബാറ്റില്‍ നിന്നാണ്. 36 പന്തില്‍ 88 റണ്‍സെടുത്ത റസലിന്റെ ബാറ്റിങ്ങിനിടയില്‍ പറന്ന പല സിക്‌സുകളും ചെന്ന് പതിച്ചത് സ്റ്റേഡിയത്തിന് പുറത്തായിരുന്നു.

ഇത് കണ്ട ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് ഒരു ഐഡിയ തോന്നി. സ്‌റ്റേഡിയത്തിന് പുറത്തേക്ക് പന്ത് പോയാല്‍ ആറ് റണ്‍സ് പോര, ബോണസായി രണ്ട് റണ്‍സ് കൂടി നല്‍കണമെന്നാണ് ധോണിയുടെ നിര്‍ദേശം. മത്സരശേഷം ഇക്കാര്യം ധോണി മാധ്യമങ്ങളോട് പറയുകയും ചെയ്തു. തമാശ രൂപേണയാണ് ധോണിയിത് പറഞ്ഞതെങ്കിലും ആരാധകര്‍ ഈ അഭിപ്രായമിപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്.

Top