ഐപിഎല്‍; ഡല്‍ഹി ക്യാപിറ്റല്‍സ് ഓഗസ്റ്റ് 21ന് യുഎഇയിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്കായി ഓഗസ്റ്റ് 21ന് യുഎഇയിലേക്ക് തിരിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും നേരത്തെ യുഎഇയില്‍ എത്തിക്കഴിഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാവും ടീം ഐപിഎലിനായി യാത്രയാവുക. ഇന്ത്യന്‍ താരങ്ങളും ഒഫീഷ്യലുകളും സംഘത്തിലുണ്ടാവും. നിലവില്‍ ഡല്‍ഹിയില്‍ ക്വാറന്റീനിലാണ് ഇവര്‍. യുഎഇയിലെത്തി ഒരാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ അതിനുശേഷം പരിശീലനം ആരംഭിക്കും.

 

 

Top