ഐപിഎല്‍; ഇന്ത്യന്‍ താരങ്ങള്‍ ദുബായിലെത്തിയതായി ഡല്‍ഹി ക്യാപിറ്റല്‍സ്

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായിരുന്ന ഇന്ത്യന്‍ താരങ്ങളെ ദുബായിലെത്തിച്ചതായി ഡല്‍ഹി ക്യാപിറ്റല്‍സ് അറിയിച്ചു. റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, ഇഷാന്ത് ശര്‍മ്മ, അക്‌സര്‍ പട്ടേല്‍, പൃഥ്വി ഷാ, ഉമേഷ് യാദവ് എന്നിവരെയാണ് ഫ്രാഞ്ചൈസി ദുബായിലെത്തിച്ചത്.

ആറു ദിവസത്തെ ക്വാറന്റൈന് ശേഷമേ ഇവര്‍ക്ക് ടീമിനൊപ്പം ചേരാനാവൂ. സെപ്റ്റംബര്‍ 19 മുതലാണ് ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ യുഎഇയില്‍ നടക്കുക. ഫൈനലടക്കം 31 മത്സരങ്ങളാണ് സീസണില്‍ ഇനി അവശേഷിക്കുന്നത്.

ഒക്ടോബര്‍ 15 നാണ് ഫൈനല്‍. ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്റ് നിര്‍ത്തിവച്ചത്. ഇതിന് മുന്‍പേ സീസണില്‍ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്.

നിലവിലെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാം സ്ഥാനത്തുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം സ്ഥാനത്തും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തും, മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തുമാണുള്ളത്.

 

Top