ഐപിഎല്‍:ജോണി ബെയര്‍‌സ്റ്റോവിന് പിന്നാലെ വാര്‍ണറും മടങ്ങുന്നു; ഹൈദരാബാദിന് തിരിച്ചടി

ണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും. ഐപിഎല്‍ ഇന്ന് നടക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് താരം നാട്ടിലേയ്ക്ക് മടങ്ങുക. ഈ സീസണിലെ ഐപിഎല്‍ റണ്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന വാര്‍ണര്‍ മടങ്ങുന്നത് ഹൈദരാബാദിന് മത്സരങ്ങളില്‍ കനത്ത തിരിച്ചടിയാകും.

ഈ ഐപിഎല്‍ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 143.76 പ്രഹരശേഷിയില്‍ 611 റണ്‍സാണ് വാര്‍ണര്‍ നേടിയത്. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോവും ദേശീയ ടീം ക്യമ്പില്‍ ചേരാനായി നാട്ടിലേക്ക് മടങ്ങിയിരുന്നു. വാര്‍ണറിന്റേയും ജോണി ബെയര്‍‌സ്റ്റോവിന്റേയും അഭാവം ഐപിഎല്ലിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഹൈദരാബാദിന് കനത്ത വെല്ലുവിളിയായിരിക്കും. മത്സരങ്ങള്‍ പ്ലേ ഓഫ് യോഗ്യതയില്‍ വളരെ നിര്‍ണായകമാകുന്ന സാഹചര്യത്തില്‍ ഇരുവരുടേയും അഭാവം വന്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

Top