ഐപിഎല്‍; ടോസ് നേടി ചെന്നൈ, പഞ്ചാബിന് ബാറ്റിങ്

അബുദാബി: ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ കളത്തിലിറങ്ങുന്നത്. ഷെയ്ന്‍ വാട്ട്സണ്‍, മിച്ചെല്‍ സാന്റ്നര്‍, കരണ്‍ ശര്‍മ എന്നിവര്‍ക്കു പകരം ഫാഫ് ഡുപ്ലെസി, ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഇടം നേടി.

പഞ്ചാബില്‍ ഗ്ലെന്‍ മാക്സ്വെല്‍, അര്‍ഷ്ദീപ് എന്നിവര്‍ക്കു പകരം ജെയിംസ് നീഷാമും മായങ്ക് അഗര്‍വാളും ഇടംപിടിച്ചു. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ പഞ്ചാബിന് ജയിക്കണം.

നിലവില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. സമ്മര്‍ദമില്ലാതെ കളിക്കാനിറങ്ങുന്ന ചെന്നൈ പഞ്ചാബിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ചെന്നൈക്കായിരുന്നു.

Top