ഐപിഎല്‍; ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് ആറ് വിക്കറ്റ് ജയം

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ക് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി പോയന്റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.

ഒന്നാം വിക്കറ്റില്‍ ഋതുരാജ് ഗൈക്വര്‍ഡും ഫാഫ് ഡു പ്ലെസിയും 71 റണ്‍സ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ പുറത്തായി. 26 പന്തില്‍ 38 റണ്‍സ് നേടിയ ഋതുരാജ്‌നെ ചഹാലിന്റെ പന്തില്‍ വിരാട് കോലി തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഫാഫ് ഡു പ്ലെസിയെ ഗ്ലെന്‍ മാക്‌സ് വെല്ലും പുറത്താക്കി.

എന്നാല്‍ പിന്നീട് ഇറങ്ങിയ മോയിന്‍ അലിയും അമ്പാട്ടി റായിഡുവും അവസരത്തിനൊത്ത് ബാറ്റ് വീശി. ഇരുവരെയും ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയെങ്കിലും സുരേഷ് റെയ്നയും ധോണിയും ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18.2 ഓവറില്‍ 157-4.

Top