ഐപിഎല്‍; ബാറ്റിംഗ് തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തു.പഞ്ചാബ് ഫീല്‍ഡിങ് ചെയ്യും. മത്സരം നടക്കുന്നത് പഞ്ചാബിലെ മൊഹാലിയിലാണ്.

കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ അര്‍ദീപ് സിങ് ഇന്ന് കളിക്കുന്നില്ല. അര്‍ദീപിനു പകരം ഹര്‍പ്രീത് ബ്രാറാണിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

ചെന്നൈ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണുള്ളത്. പട്ടികയില്‍ പഞ്ചാബിന്റെ സ്ഥാനം അവസാനത്തേതാണ്. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

Top