ഐപിഎല്‍ : ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും

പിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ന് വൈകിട്ട് എട്ട് മണിക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ചെന്നൈസൂപ്പര്‍ കിംഗ്‌സും, ടൂര്‍ണമെന്റില്‍ ഇതേ വരെ പ്രതീക്ഷിച്ച മികവിലെത്താന്‍ കഴിയാത്ത മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഇന്നത്തെ പോരാട്ടം തികച്ചും ആവേശകരമായിരിക്കും.

മുംബൈ ഇന്ത്യന്‍സ് സീനിയര്‍ പേസര്‍ ലസിത് മലിംഗയ്ക്ക് പകരം ജേസണ്‍ ബെഹ്രന്‍ ഡോര്‍ഫ് ടീമില്‍ ഇറക്കുമെന്നാണ് സൂചന. യുവരാജ് ടീമില്‍ തുടരും. ചെന്നൈ ടീമില്‍ മിച്ചല്‍സാന്റ്‌നര്‍ക്ക് പകരം ഹര്‍ഭജന്‍ സിംഗ് ടീമിലെത്താനാണ് സാധ്യത.

രോഹിത് ശര്‍മ്മ, ഡികോക്ക്, സൂര്യകുമാര്‍ യാദവ്, യുവരാജ് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ട്യ, ഹാര്‍ദിക് പാണ്ട്യ, മയങ്ക് മാര്‍ക്കണ്ടെ, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, മക്ലെനാഗന്‍, ജസ്പ്രിത് ബുംറ എന്നിവരാണ് മുംബൈ ടീമിനു വേണ്ടി ഇറങ്ങുക.

റായുഡു, വാട്‌സണ്‍, റെയ്‌ന, ധോണി, കേദാര്‍ ജാദവ്, ബ്രാവോ, ജഡേജ, ഹര്‍ഭന്‍ സിംഗ്, ദീപക് ചഹര്‍, ഷര്‍ദുല്‍ തക്കൂര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ചെന്നൈയ്ക്കു വേണ്ടിയും കളത്തില്‍ ഇറങ്ങും.

Top