ഐപിഎല്‍ ; ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും

chennai-super-kings

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ പൂനെയില്‍ രാത്രി എട്ടിനാണ് മത്സരം നടക്കുന്നത്.

ആറ് കളിയില്‍ അഞ്ചും ജയിച്ച സൂപ്പര്‍ കിംഗ്‌സാണ് നിലവില്‍ ഒന്നാമത്. റായുഡുവിന്റെയും ധോണിയുടെയും മികച്ച ഫോം സൂപ്പര്‍ കിംഗ്‌സിന് പ്രതീക്ഷ നല്‍കും. പൂനെ ഹോം ഗ്രൗണ്ടാക്കിയ സൂപ്പര്‍ കിംഗ്‌സും , മഹാരാഷ്ട്രയുടെ ഏക ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഗ്യാലറിയുടെ പിന്തുണ ആര്‍ക്കായിരിക്കുമെന്നത് കാത്തിരുന്ന് കാണാം.

Top